Skip to main content

ജില്ലയില്‍ ഡീഅഡിക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തനസജ്ജം

കോഴഞ്ചേരി ജില്ലാ .ആശുപത്രിയില്‍ ഡീഅഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായി. എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഒ.പി ചികിത്സാ സൗകര്യം ലഭിക്കും. എല്ലാ ബുധനാഴ്ചയും തുടര്‍ചികിത്സാ ക്ലിനിക്ക്, കൗണ്‍സിലിംഗ് സൗകര്യവും ഉണ്ട്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനവും ലഭ്യമാണ്. 16 കിടക്കകളോടുകൂടിയ കിടത്തിചികിത്സാ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 

മദ്യപാനം, പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ കാരണമുള്ള ശാരീരിക, മാനസിക അസ്വസ്ഥതകളുള്ളവര്‍ക്ക് ഡീഅഡിക്ഷന്‍ സെന്ററിന്റെ സേവനം തേടാം. പരിശോധനകളും ചികിത്സയും സൗജന്യമാണ്.     

 

date