Skip to main content

ഉപഭോക്ത്യ ബോധവല്‍ക്കരണം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരം

 

        ഉപഭോക്തൃബോധവല്‍ക്കരണത്തിന്റെ ഭാഗമായി  പൊന്നാനി താലൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃ ബോധവല്‍ക്കരണം എന്ന വിഷയത്തില്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസം, പെയിന്റിംഗ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് രാവിലെ 9.30 മുതല്‍ പൊന്നാനി ഏ.വി. ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ താലൂക്കിലെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്  പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസ്സര്‍ അറിയിച്ചു.  

date