Skip to main content

പ്രകൃതിയെ തൊട്ടറിഞ്ഞ് യുവജനക്ഷേമബോര്‍ഡിന്റെ  സാഹസികയാത്ര     

യുവജനങ്ങളില്‍ സാഹസികബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ്  ദേശീയ  സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹസികയാത്രാ പരിപാടി പശ്ചിമഘട്ടനിരയുടെ ഭാഗമായ കര്‍ണ്ണാടക അതിര്‍ത്തിയിലെ റാണിപുരം കുന്നുകളിലേക്ക് നടത്തി. മാലിന്യനിക്ഷേപത്താലും കൈയ്യേറ്റത്താലും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി  സമ്പത്ത് സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടു ത്തുകൊണ്ടാണ്  നാല്‍പതോളം പേരടങ്ങിയ ട്രെക്കിംഗ് സംഘം യാത്രപുറപ്പെട്ടത്.             
ദേശീയ സാഹസിക അക്കാദമി സ്‌പെഷല്‍ ഓഫീസര്‍ പ്രണീതയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ട്രക്കിംഗിന്റെ  ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍  വന സംരക്ഷണസമിതി സെക്രട്ടറി രമേശന്‍, യുവജനക്ഷേമബോര്‍ഡ് കാസര്‍ക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ്, കാഞ്ഞങ്ങാട് നഗരസഭാ കോ-ഓര്‍ഡിനേറ്റര്‍ ശിവചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.  നിര്‍മ്മല്‍ കാറടുക്ക, റിയാസ് മാങ്ങാട എന്നിവര്‍ ക്ലാസെടുത്തു. സംഘാംഗങ്ങള്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

date