Post Category
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്
ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മുന്നോടിയായി സ്കോള്‍ കേരള കൗണ്‍സലിംഗ്- മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്ത്താക്കള്ക്കുമുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്. കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് പരിപാടി. താല്പര്യമുള്ള സ്കോള്‍ കേരള വിദ്യാര്‍ഥികള്‍ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ജി.എച്ച്.എസ്.എസില്‍ എത്തിച്ചേരേണ്ടതാണ്.
date
- Log in to post comments