Skip to main content

സാമൂഹ്യ നീതി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ഡയരക്ടറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 21000 രൂപ. വയസ്സ് 18നും 35നും മധ്യേ. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിംഗില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റൈറ്റിംഗ് നൈപുണ്യം. എം.എസ്.ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 9.30ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2712255.

date