Skip to main content

ക്ലസ്റ്റര്‍ ക്ലര്‍ക്ക് നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ ഓഫീസ് ജോലികള്‍ ചെയ്യുന്നതിനായി ക്ലസ്റ്റര്‍ ക്ലര്‍ക്കിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍സി. പ്രായം 18നും 36നും മധ്യേ. ഡി.ടി.പി, അക്കൗണ്ടന്‍സി, സ്‌പ്രെഡ് ഷീറ്റ്, ഇ.ആര്‍.പി, ഇഗവേണന്‍സ് മേഖലയില്‍ പ്രാവീണ്യവും വേഗതയില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവും വേണം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 26ന് രാവിലെ 10ന് ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2780227.

date