Skip to main content

ശാസ്ത്രയാന്‍ 2018 പ്രദര്‍ശനം ആരംഭിച്ചു

    റൂസയുടെ സഹകരണത്തോടെ  കാസര്‍കോട് ഗവ. കോളേജില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ 2018 പ്രദര്‍ശനം റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.  എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത  വഹിച്ചു.  ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ മുഖ്യാതിഥിയായി.  നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സി ബാബുരാജ്, സിന്‍ഡിക്കേറ്റ് മെമ്പര്‍ എം സി  രാജു, വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത,  റൂസ ഒബ്‌സര്‍വ്വര്‍ എന്‍ റീജ,  പിടിഎ വൈസ് പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി, റൂസ കോര്‍ഡിനേറ്റര്‍ ഡോ. എ എല്‍ അനന്തപദ്മനാഭ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. പി യു ജിജോ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ രജ്ഞിത്ത് എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ അരവിന്ദ് കൃഷ്ണന്‍ സ്വാഗതവും  ശാസ്ത്രയാന്‍ 2018 കണ്‍വീനര്‍ കെ ദീപ നന്ദിയും പറഞ്ഞു. 
    കോളേജിലെ  15 ഡിപ്പാര്‍ട്ട്‌മെന്റുകളുടെ  സ്റ്റാളുകള്‍ പ്രദര്‍ശനമൊരുക്കി. പുത്തന്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ച് ഒരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധി ആളുകളെത്തി.  പ്രദര്‍ശനം  തിങ്കളാഴ്ച വരെയുണ്ടാകും.
 

date