Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തില്‍ ഇന്ന്  

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  സംസ്ഥാന ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെ നവംബര്‍ 13 വരെ കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. 

കല്‍പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച  ലാല്‍ഗുഡി.ജി.ജയരാമന്‍ നഗറില്‍  ഇന്ന് (നവംബര്‍ ഒമ്പത്) മുത്തുസ്വാമി ദീക്ഷിതര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരിക്ക് എന്‍.എം.ബ്രഹ്മദത്തന്‍ (വയലിന്‍), എന്‍.നാഗരാജ് (മൃദംഗം) പക്കമേളമൊരുക്കും. 

ഏഴിന് ചേര്‍ത്തല ഡോ.കെ.എന്‍.രംഗനാഥ ശര്‍മ്മയുടെ സംഗീത കച്ചേരി. എബാര്‍.എസ്.കണ്ണന്‍ (വയലിന്‍),  മണ്ണാര്‍ഗുഡി.എ.ഈശ്വരന്‍ (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ) . (ലോഗോ സഹിതം)
 

date