Skip to main content

ഓപ്പറേഷന്‍ ശരണബാല്യം : 34 കുട്ടികളെ മോചിപ്പിച്ചു

    ന്യൂഡല്‍ഹിയിലെ സീലമ്പൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെയും റസ്‌ക്യു ഓഫീസര്‍മാരുടെയും പങ്കാളിത്തത്തോടെ ന്യൂഡല്‍ഹിയില്‍ നടന്ന റെയ്ഡില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു. ബാലവേല ബാലഭിക്ഷാടന വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡന്റഹിയില്‍ പരിശീലനത്തിനായി എത്തിയ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ നേതൃ   ത്വത്തില്‍ മൂന്ന് ടീമുകളിലായി 21 റസ്‌ക്യു ഓഫീസര്‍മാരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആഭരണ, വസ്ത്ര, വെഡ്ഡിംഗ് കാര്‍ഡ് നിര്‍മാണ യൂണിറ്റുകളില്‍ ബാലവേലയ്ക്കായി നിയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയത്. ബാലവേലയ്ക്ക് കുട്ടികളെ നിയോഗിച്ചിരുന്ന നിര്‍മാണ യൂണിറ്റുകള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സീല്‍ ചെയ്ത് ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. ലേബര്‍ ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍, ബച്പന്‍ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തു. ശരണബാല്യം പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ എ.ഒ.അബീന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ സിജു ബെന്‍, ബിനോയ് ബി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിലെ   ഉദേ്യാഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കാളികളായത്.                                        

date