Skip to main content

പൊന്നാനി സഹകരണ അര്‍ബന്‍ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

 

    പൊന്നാനി സഹകരണ അര്‍ബണ്‍ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം മാര്‍ച്ച് 24ന് രാവിലെ 11ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍വ്വഹിക്കും.  1987ല്‍ ആരംഭിച്ച ബാങ്കിന് 40000 മെമ്പര്‍മാരും 10 കോടിയുടെ ഓഹരി മുലധനവുമുണ്ട്.  പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ 13 ബ്രാഞ്ചുകളിലായി 470 കോടിയുടെ ബിസ്‌നസുമുണ്ട്.  നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആര്‍.ബി.ഐ റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ സജിത്ത് ബാബു, കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ആര്യാടന്‍ മുഹമ്മദ്, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി. ശ്രീധരന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ കെ.കെ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

    31-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് 12.30ന് 'ബാങ്കിങ്ങ് മേഖല നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ സെമിനാറും 2.30ന് സഹകാരി സംഗമവും നടക്കും.  സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലും സഹകാരി സംഗമം കെ. മുരളീധരന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.  എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, സഹകരണ ബാങ്ക് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date