Skip to main content

തിരൂരങ്ങാടി താലൂക്ക് അദാലത്ത് ഇന്ന്

 

    ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (മാര്‍ച്ച് 17) രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും.  എല്ലാ ജില്ലാതല ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും.  പൊതുജനങ്ങളുടെ പരാതികള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും.  ഓണ്‍ലൈനായി ലഭിച്ചിട്ടുള്ള പരാതികള്‍ക്കുള്ള മറുപടി കൗണ്ടറുകളില്‍ നിന്നും ലഭിക്കും.

date