Skip to main content

ലോക ദന്താരോഗ്യദിനം ഇന്ന് (20ന്)

    ലോക ദന്താരോഗ്യ ദിനാചരണം ഇന്ന് (20) രാവിലെ 10ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം  ചെയ്യും. നഗരസഭാധ്യക്ഷ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലത തുടങ്ങിവര്‍ പങ്കെടുക്കും. ദിനാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടക്കും.                          

date