Skip to main content

മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

       മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ബജറ്റ് വൈസ്പ്രസിഡന്റ് റൂബി തോമസ് അവതരിപ്പിച്ചു. 5.97 കോടി രൂപ വരവും 5.85 കോടി രൂപ ചെലവും 12.42 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. കാര്‍ഷിക മേഖല, ഭവന നിര്‍മാണ പദ്ധതി, ഭവന പുനരുദ്ധാരണം, വയോജന ക്ഷേമം, മാലിന്യ സംസ്‌കരണം, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി, പട്ടികജാതി വിഭാഗത്തിനായുള്ള പദ്ധതികള്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.                                                                                    
 

date