Skip to main content

അധ്യാപക ഒഴിവ്

    പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോ ഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ (തമിഴ്) വിഭാഗങ്ങളി ലെ കരാര്‍ വ്യവസ്ഥയിലുള്ള അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഓരോ ഒഴിവും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്), റസിഡന്റ് ട്യൂട്ടര്‍ (പുരുഷന്‍) എന്നീ തസ്തികയില്‍ ഓരോ ഒഴിവുമാണുള്ളത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ, ഇടുക്കി - 685589 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും.                                                                    

date