Skip to main content

വീടുവയ്‌ക്കാന്‍ ധനസഹായം 

പ്രളയക്കെടുതിയില്‍ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചര്‍ക്കുളള പുനരധിവാസവുമായി ബന്ധപ്പെട്ട്‌ സ്വന്തം ഭൂമിയില്‍ വീടുവെയ്‌ക്കുന്നതിനുളള ധനസഹായം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം / സമ്മതപത്രം ബന്ധപ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും ഒക്‌ടോബര്‍ 12 മുതല്‍ വില്ലേജ്‌ ഓഫീസുകളില്‍ സ്വീകരിക്കും. സമ്മതപത്രത്തിന്റെ മാതൃക ജില്ലാ വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തും ഉപയോഗിക്കാം. ഒക്‌ടോബര്‍ 15 മുതല്‍ സമ്മതപത്രത്തിന്റെ പകര്‍പ്പ്‌ വില്ലേജ്‌ ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു.

date