Skip to main content

കർഷകക്ഷേമനിധി ബിൽ: സെലക്ട് കമ്മിറ്റി തെളിവെടുപ്പ് 17 ന് തൃശൂരിൽ

 

2018-ലെ കേരള കർഷകക്ഷേമനിധി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജനുവരി 17 ന് രാവിലെ 10.30 ന് തൃശൂർ ചെമ്പൂക്കാവ് ആത്മ ട്രെയിനിംഗ് ഹാളിൽ ചേരും. കൃഷി വകുപ്പു മന്ത്രി വി.എസ്.സുനിൽ കുമാർ ചെയർമാനായ സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ, കാർഷിക വിദഗ്ധർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളി•േലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.  ബിൽ നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org  ) ലഭ്യമാണ്.  ബില്ലിലെ വ്യവസ്ഥകളിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നൽകാം.  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാം. e-mail: legislation@niyamasabha.nic.in

പി.എൻ.എക്സ്. 136/19

date