Skip to main content

കശുവണ്ടിമേഖലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര  ശ്രദ്ധയില്‍പ്പെടുത്തി: മന്ത്രി മെഴ്‌സിക്കുട്ടി അമ്മ

കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യമായ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.  നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി നികുതിയാണ് അസംസ്‌കൃത കശുവണ്ടിക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുളളത്.  ഇത് ഒഴിവാക്കുന്നതിന്  നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.  ഇതിലൂടെ അസംസ്‌കൃത കശുവണ്ടിയുടെ വില കുറയ്ക്കാനാവും.

ഐ.എഫ്.എഫ്.കെ: മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്  ഇന്ന് (നവംബര്‍ 24) കൂടി രജിസ്റ്റര്‍ ചെയ്യാം

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മീഡിയ പാസിന് ഇന്ന് (നവം.24) വൈകിട്ട് മൂന്നു മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിവരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, തസ്തിക, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയടങ്ങിയ മുന്‍ഗണന ക്രമത്തിലുള്ള ലിസ്റ്റ് തിരുവനന്തപുരം ബ്യൂറോചീഫ് സാക്ഷ്യപ്പെടുത്തി നവംബര്‍ 28 ന് വൈകിട്ട് അഞ്ച് മണിക്കകം പി.ആര്‍.ഡി പ്രസ് റിലീസിലെത്തിക്കണം. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

ന്യൂനപക്ഷ കമ്മീഷനില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഒഴിവുളള അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.സി, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  ഡിസംബര്‍ 4ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിലാണ് ഇന്റര്‍വ്യൂ.  അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.സി തസ്തികകള്‍ക്ക് ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം.  ബിരുദവും ഇംഗ്ലീഷ് മലയാളം ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്റ് എന്നിവയാണ് പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയി

അധ്യാപകരുടെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.   ഓണ്‍ലൈന്‍ മുഖേനെയാണ് അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.  വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും www.transferandpostings.in, www.education.kerala.gov.in സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.4991/17

Subscribe to Directorate