Skip to main content

നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ്‌  ഉദ്‌ഘാടനം ചെയ്‌തു

ജില്ലാ സപ്ലൈ ഓഫീസ്‌ നവീകരിച്ചു. കളക്‌ടറേറ്റിലെ നവീകരിച്ച ഓഫീസിന്റെ ഉദ്‌ഘാടനം ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. ഓഫീസുകള്‍ വൃത്തിയോടെയായിരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രവര്‍ത്തിക്കാനുളള ആര്‍ജ്ജവം കൂടും. അതോടൊപ്പം ഓഫീസിലേക്ക്‌ പൊതുജനങ്ങള്‍ക്ക്‌ എത്താനുളള താല്‍പര്യം വര്‍ദ്ധിക്കുമെന്നും ജില്ലാ കളക്‌ടര്‍ പറഞ്ഞു. പ്രളയകാലത്ത്‌ സപ്ലൈ ഓഫീസുകളുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും ജില്ലാ കളക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡെപ്യൂട്ടി കളക്‌ടര്‍ എം ബി ഗിരീഷ്‌, ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയദിനപ്രവര്‍ത്തനങ്ങളില്‍ മാതൃകയായിരുന്ന താലൂക്ക്‌ സപ്ലൈ ഓഫീസര്‍ പി കെ ജയചന്ദ്രന്‍, റേഷനിങ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ കൃഷ്‌ണദാസ,്‌ ജയപ്രകാശ്‌, മുഹമ്മദ്‌ റാഫി, ജാക്‌സണ്‍ വര്‍ഗീസ്‌, ജയകൃഷ്‌ണന്‍, സീനിയര്‍ ക്ലാര്‍ക്ക്‌ വിപിന്‍ എന്നിവരെ ജില്ലാ കളക്‌ടര്‍ മെമേന്റോ നല്‍കി ആദരിച്ചു.

date