Skip to main content

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കും

കൊച്ചി: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു. 11 ന് ചെറായി ബീച്ച്, കുഴിപ്പിള്ളിബീച്ച്, ഭൂതത്താന്‍കെട്ട് ,ഏഴാറ്റുമുഖം, ബോട്ടുജെട്ടി, കിഴക്കമ്പം കടമ്പ്രയാര്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ,മലയാറ്റൂര്‍ മണപ്പാട്ടുചിറ, നെടുമ്പാറ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 12 ന് മുനമ്പം ബീച്ച,് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട,് കുന്നത്തുനാട് , കടമ്പ്രയാര്‍ ടൂറിസം ഡെസ്റ്റിനേഷന്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

date