Post Category
ഇ- ഓട്ടോയ്ക്ക് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ - ഓട്ടോ വാങ്ങുന്നതിന് വായ്പ നല്കുന്നു.
മൂന്നുലക്ഷം രൂപവരെ നല്കുന്ന വായ്പയ്ക്ക് 6 ശതമാനമാണ് പലിശ നിരക്ക്. 30,000 രൂപ സബ്സിഡി ലഭിക്കും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് മൂന്നു മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്നും ലഭിക്കും. ആവശ്യമുള്ളവര്‍ കോര്‍പറേഷന്റെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862232365, 9400068506
date
- Log in to post comments