Skip to main content

പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും ഹരിത ക്യാമ്പസുകളായി ഐ ടി ഐ കള്‍

സംസ്ഥാനത്തെ ഐ ടി ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം ഒക്‌ടോബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് ഓണ്‍ലൈനായി മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടി എന്‍ സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ എസ് ചിത്ര, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ് യു സഞ്ജീവ് എന്നിവര്‍ പങ്കെടുക്കും. വ്യാവസായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത നേതൃത്വത്തില്‍ ചന്ദനത്തോപ്പ്(കൊല്ലം), കഴക്കൂട്ടം(തിരുവനന്തപുരം), ചെന്നീര്‍ക്കര(പത്തനംതിട്ട), കട്ടപ്പന(ഇടുക്കി), മലമ്പുഴ(പാലക്കാട്), വാണിയംകുളം(പാലക്കാട്), അരീക്കോട്(മലപ്പുറം), കല്‍പ്പറ്റ(വയനാട്), പുല്ലൂര്‍(കാസറഗോഡ്) എന്നീ ഐ ടി ഐ കളും കോഴിക്കോട്, ചാലക്കുടി(തൃശൂര്‍) എന്നീ വനിത ഐ ടി ഐ കളിലുമാണ് ഹരിതക്യാമ്പസ് ഒരുക്കിയത്.
രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ഐ ടി ഐകളെയും മറ്റ് കലാലയങ്ങളെയും ഉള്‍പ്പെടുത്തി ഹരിതക്യാമ്പസ് പദ്ധതി വിപുലമാക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഐ ടി ഐ ഹരിതക്യാമ്പസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ പദവി കൈവരിച്ച സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദനപത്ര സമര്‍പ്പണവും നടക്കും.  www.facebook.com/harithakeralamission     ഫേസ്ബുക്കില്‍ ചടങ്ങുകളുടെ ലൈവ് കാണാം.
(പി.ആര്‍.കെ നമ്പര്‍ 2944/2020)

 

date