Skip to main content

പരാതി പരിഹാര അദാലത്ത് നടത്തി

എറണാകുളം: മുവാറ്റുപുഴ  താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് വീഡിയോ കോൺഫറൻസ് വഴി കളക്ടറേറ്റിൽ നടന്നു. 50 പരാതികൾ ആണ് അദാലത്തിൽ പരിഗണിച്ചത്. ഇവയിൽ 37 പരാതികൾ അദാലത്തിൽ തീർപ്പാക്കി.  13 പരാതികൾ കൂടുതൽ പരിശോധനകൾക്കായി നിർദേശം നൽകി. കരമടക്കൽ, സർവ്വേ സംബന്ധിച്ച പരാതികൾ ആണ് അദാലത്തിൽ പ്രധാനമായി പരിഗണിച്ചത്. അദാലത്തിൽ എത്തിയ എല്ലാ പരാതികളും അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചു ഒരു മാസത്തിനകം പരിഹാരം കാണാൻ  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു.കെ.ഐസക് നിർദേശം നൽകി.  ഹുസൂർ ശിരസ്താദർ ജോർജ് ജോസഫ്  അദാലത്തിൽ  പങ്കെടുത്തു.

date