പി.എസ്.സി. പ്രമാണപരിശോധന
കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയുടെ (കാറ്റഗറി നമ്പര്‍ 454/2016) 2018 മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് (ഏപ്രില്‍ അഞ്ച്) മുതല്‍ 16 വരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കൊല്ലം ജില്ലാ ആഫീസില്‍ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ യോഗ്യതാ പ്രമാണങ്ങള്‍ അപ്ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും (ലഭിച്ചിട്ടുണ്ടെങ്കില്‍) മറ്റ് പ്രമാണങ്ങളും അസല്‍ സഹിതം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കൊല്ലം ജില്ലാ ആഫീസില്‍ ഹാജരാകണം. വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ ഈ തസ്തികയ്ക്ക് വേണ്ട എല്ലാ യോഗ്യതകളുടെയും പ്രമാണ പരിശോധന ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും ഹാജരാകേണ്ടതില്ല.
പി.എന്‍.എക്സ്.1248/18
- Log in to post comments