Skip to main content

നവീകരിച്ച പുനലൂര്‍ ടൗണ്‍ റോഡുകളുടെ ഉദ്ഘാടനം ഇന്ന്(നവംബര്‍ 3)

നവീകരിച്ച പുനലൂര്‍ ടൗണ്‍ റോഡുകളുടെ ഉദ്ഘാടനം ഇന്ന്(നവംബര്‍ 3) വൈകിട്ട് അഞ്ചിന് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിക്കും. ചെമ്മന്തൂര്‍ കൃഷ്ണപിള്ള സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന പരിപാടിയില്‍  വനം വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും.
പുനലൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന പുനലൂര്‍-നെടുങ്കയം, പേപ്പല്‍മില്‍-സര്‍ക്കാര്‍ മുക്ക്, പുനലൂര്‍ മാര്‍ക്കറ്റ്- പുനലൂര്‍ സത്രം, പുനലൂര്‍ ടൗണ്‍-ശിവന്‍കോവില്‍, വെട്ടിപ്പുഴ-കുതിരച്ചിറ എം എല്‍ എ റോഡുകളുടെ നവീകരണത്തിനായി കിഫ്ബിയില്‍ നിന്നും 15.15 കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് വഴി ആധുനിക രീതിയില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തികരിച്ചു.
ചടങ്ങില്‍ എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം എല്‍ എ മാരായ പി എസ് സുപാല്‍, പുനലൂര്‍ മധു, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ചാത്തന്നൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂ, പുനലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ലത്തീഫ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സബിന സുധീര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍മാര്‍, പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മ്മലിറ്റ ഡിക്രൂസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ശാരി, ജനപ്രതിനിധികളായ നെല്‍സണ്‍ സെബാസ്റ്റ്യന്‍, വി  ഓമനക്കുട്ടന്‍, ബി സുജാത, സുഭാഷ് ജി നാഥ്, സാബു അലക്‌സ്, അംജിത്ത് ബിനു, സുരേന്ദ്രനാഥ് തിലകന്‍, ജി ജയപ്രകാശ്, ആര്‍ വിനയന്‍, വിളയില്‍ സഫീര്‍, സുശീല രാധാകൃഷ്ണന്‍, സിന്ധു ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 3008/2020)

 

date