Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും നാളെ(നവംബര്‍ 4)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ എട്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 11 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും നാളെ(നവംബര്‍ 4) ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
ഇരവിപുരം മണ്ഡലത്തിലെ പട്ടത്താനം ഗവണ്‍മെന്റ് എസ് എന്‍ ഡി പി യു പി എസ്, മയ്യനാട് വെള്ളമണല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, പുനലൂര്‍ മണ്ഡലത്തിലെ അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് എച്ച് എസ് എസ്, കൊട്ടാരക്കര മണ്ഡലത്തിലെ പുത്തൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, ചവറ മണ്ഡലത്തിലെ വള്ളിക്കീഴ് ഗവണ്‍മെന്റ് എച്ച് എസ് എസ്, അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, കരുനാഗപ്പള്ളി മണ്ഡലത്തിലെ തഴവ ഗവണ്‍മെന്റ് എ വി ബി എച്ച് എസ്, കുണ്ടറ മണ്ഡലത്തിലെ പേരൂര്‍ ഗവണ്‍മെന്റ് മീനാക്ഷി വിലാസം വി എച്ച് എസ് എസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
കരുനാഗപ്പള്ളി മണ്ഡലത്തിലെ ഓച്ചിറ ഗവണ്‍മെന്റ് എച്ച് എസ് എസ്, പത്തനാപുരം മണ്ഡലത്തിലെ പുന്നല ഗവണ്‍മെന്റ് വി എച്ച് എസ് എസ്, ഇരവിപുരം മണ്ഡലത്തിലെ പട്ടത്താനം ഗവണ്‍മെന്റ് എസ് എന്‍ ഡി പി യു പി എസ്, വാളത്തുംഗല്‍ ഗവണ്‍മെന്റ് ബി എച്ച് എസ് എസ്, ചവറ മണ്ഡലത്തിലെ ചവറ സൗത്ത് ഗവണ്‍മെന്റ് യു പു എസ്, കുന്നത്തൂര്‍ മണ്ഡലത്തിലെ ശാസ്താംകോട്ട ഗവണ്‍മെന്റ് എച്ച് എസ് എസ്, കൊട്ടാരക്കര മണ്ഡലത്തിലെ പെരുങ്കുളം ഗവണ്‍മെന്റ് പി വി എച്ച് എസ്, കൊല്ലം മണ്ഡലത്തിലെ ഉളിയക്കോവില്‍ ടി കെ ഡി എം ഗവണ്‍മെന്റ് എച്ച് എസ് എസ്, കോയിക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, കുണ്ടറ മണ്ഡലത്തിലെ പള്ളിമണ്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ നടക്കും.
(പി.ആര്‍.കെ നമ്പര്‍ 3010/2020)

 

date