Post Category
ആര്‍ട്ടിസ്റ്റ് : വാക്-ഇന്‍-ഇന്റര്‍വ്യൂ 10 ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റിലെ പരസ്യ വിഭാഗത്തിലേക്ക് ആര്‍ട്ടിസ്റ്റുകളെ ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനല്‍ ചെയ്യുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബി.എഫ്.എ അപ്ലൈഡ് ആര്‍ട്‌സ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് എന്നീ യോഗ്യതകളുണ്ടായിരിക്കണം. പത്ര, മാസിക പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ ഐ&പി.ആര്‍.ഡി ഡയറക്ടറേറ്റില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.1265/18
date
- Log in to post comments