Skip to main content

ഇന്ന് ലോകാരോഗ്യദിനം

 

ലോകാരോഗ്യദിനമായ ഇന്ന് (ഏപ്രില്‍ 7) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ കോളനികള്‍, അഗതി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. പൊതു സമ്മേളനം രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദ് അദ്ധ്യക്ഷത വഹിക്കും.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്‍ സെമിനാറിന് നേതൃത്വം നല്‍കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ രാജന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിസി തോമസ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍  പി.എച്ച് ഹസീബ്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സൗമ്യ ബിജു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സ്മിതാ വര്‍ഗ്ഗീസ്, ഡോ. രാധിക, വാക്കേഴ്‌സ് ക്ലബ് രക്ഷാധികാരി വി.എം.അബ്ദുളളാഖാന്‍, പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും. ദിനാചരണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ രാവിലെ 9.30ന് കൂട്ടയോട്ടം സംഘടിപ്പിക്കും.  

                                                   (കെ.ഐ.ഒ.പി.ആര്‍-645/18) 

date