മഴക്കാല പൂര്‍വ ശുചീകരണം ഊര്‍ജിതപ്പെടുത്തണം - ജില്ലാ കളക്ടര്‍
പകര്‍ച്ചവ്യാധികള്‍ തടയാന്‍ മഴക്കാല പൂര്‍വ ശുചീകരണം ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കാലവര്‍ഷം എത്തുന്നതോടെ പലവിധ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ഇതു മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എടുക്കുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കൂ. ശുചീകരണം ഒരു സംസ്കാരമായി വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇതിന് കഴിയൂ എന്നും കളക്ടര്‍ പറഞ്ഞു. എഡിഎം കെ.ദിവാകരന് നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.റ്റി.എബ്രഹാം, വി.ബി.ഷീല, ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.അനിതകുമാരി, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്.രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ വില്യംജോര്ജ് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി. (പിഎന്‍പി 830/18)
- Log in to post comments