Skip to main content

സ്‌കൂള്‍ കായികമേള, കലോത്സവം: മാധ്യമ അവാര്‍ഡ് വിതരണം 13ന്

    2018 ജനുവരിയില്‍ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2017 ഒക്‌ടോബറില്‍ പാലായില്‍ നടന്ന സംസ്ഥാന കായികോത്സവത്തിന്റെയും മികച്ച കവറേജിനുളള മാധ്യമ അവാര്‍ഡുകള്‍ ഏപ്രില്‍ 13ന് വിതരണം ചെയ്യും.  ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ തിരുവമ്പാടി കൗസ്തുഭം ആഡിറ്റോറിയത്തില്‍  നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും വ്യവസായ കായിക മന്ത്രി എ.സി. മൊയ്തീനും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറും പങ്കെടുക്കും.  ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും ജനപ്രതിനിധികളും സംബന്ധിക്കും.  ചടങ്ങില്‍ 14 വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെ പൊതു വിദ്യാഭ്യാസ വകുപ്പ് 'പാചകശ്രേഷ്ഠ' പുരസ്‌കാരം നല്‍കി ആദരിക്കും.
പി.എന്‍.എക്‌സ്.1309/18

date