സൗജന്യ ഹോമിയോ മെഗാ മെഡിക്കല്‍ ക്യാപും ആരോഗ്യ സെമിനാറും
കൊച്ചി: ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാപും ആരോഗ്യ സെമിനാറും ഇന്ന് (ഏപ്രില്‍ 10) രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെ കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷ വഹിക്കും. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു ചടങ്ങില്‍ പങ്കെടുക്കും. ഹോമിയോപ്പതി വകുപ്പിലെ സ്പെഷ്യല്‍ ക്ലിനിക്കുകളായ സീതാലയം (സ്ത്രീകളുടെ ശാരീരിക-മാനസിക-വൈകാരിക പ്രശ്ന പരിഹാര ക്ലിനിക്ക്, വന്ധ്യത നിവാരണ ക്ലിനിക്ക്, ലഹരി വിമുക്ത ക്ലിനിക്ക്, സദ്ഗമയ (കുട്ടികളിലെ പഠന-സ്വഭാവ-പെരുമാറ്റ വൈകല്യ പരിഹാര ക്ലിനിക്ക്), ആയുഷ്മാന്‍ഭവ ക്ലിനിക്ക് (ജീവിതശൈലീ രോഗ നിവാരണ ക്ലിനിക്ക്), തൈറോയ്ഡ് ക്ലിനിക്ക് എന്നിവയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കും. കൂടാതെ ചിക്കന്‍ പോക്സ് പ്രതിരോധ മരുന്നു വിതരണവും സൗജന്യ രക്ത പരിശോധനാസൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ലീന റാണി അറിയിച്ചു.
- Log in to post comments