ഐ എം ജി ഓൺലൈൻ പ്രഭാഷണം 23 മുതൽ
ഭരണനിർവഹണത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും പരിചയപ്പെടുത്താനും, വിവിധ മേഖലകളിലെ സർക്കാർ പരിപാടികളുടെ ഫലപ്രാപ്തിയെ നിയന്ത്രിക്കുന്ന സങ്കീർണ ഘടകങ്ങൾ വിലയിരുത്താനുമായി പ്രഗത്ഭരെ പങ്കെടുപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ്റ് ഇൻ ഗവണ്മെൻറ്റ് (ഐഎംജി) സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര 23ന് തുടങ്ങും. സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ പൊതുജനങ്ങൾക്കും ഓൺലൈൻ പരമ്പരയിൽ പങ്കെടുക്കാം. മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്, ചലച്ചിത്ര നടി പദ്മപ്രിയ ജാനകിരാമൻ, പ്ലാനിങ് ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, ഡോ.ജെ.ദേവിക എന്നിവർ പരമ്പരയുടെ ആദ്യപാദത്തിൽ പ്രഭാഷണം നടത്തും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ lectureimg@gmail.com ൽ താൽപ്പര്യം അറിയിക്കുകയോ, www.img.gov.in ൽ രജിസ്റ്റർ ചെയ്യുകയോ വേണം. ഫോൺ: 9445964656, 7012719704.
പി.എൻ.എക്‌സ്. 3969/2020
- Log in to post comments