Skip to main content

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ജില്ലാതല കവിതാലാപന മല്‍സരം: ജയലക്ഷ്മി എ.വിയ്ക്ക് ഒന്നാം സ്ഥാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ജില്ലാതല കവിതാലാപന മല്‍സരം:

ജയലക്ഷ്മി എ.വിയ്ക്ക് ഒന്നാം സ്ഥാനം

 

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  ഓണ്‍ലൈനായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല മലയാള കവിതാലാപന മല്‍സരത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹൈസ്‌കൂള്‍ അദ്ധ്യാപിക ജയലക്ഷ്മി എ.വി ഒന്നാം സ്ഥാനം നേടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച മല്‍സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വേദിയിലാണ് നടന്നത്. 

എറണാകുളം റീജിയണല്‍ അനലിറ്റക്കല്‍ ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കേശവന്‍ നമ്പൂതിരി എം.കെ രണ്ടാം സ്ഥാനവും കാലടി വില്ലേജ് ഓഫീസിലെ വി.എഫ്.എ മാര്‍ട്ടിന്‍ റ്റി.ഡി മൂന്നാം സ്ഥാനവും നേടി.

 

 വീഡിയോ കോണ്‍ഫ്രന്‍സ് ആപ് വഴി അതത് സ്ഥലങ്ങളില്‍ ഇരുന്ന് ജീ വനക്കാർ തല്‍സമയം പങ്കെടുത്ത മല്‍സരം വലിയ സ്‌കീനില്‍ പ്രദര്‍ശിപ്പിച്ചാണ് വിധിനിര്‍ണയം നടത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് അധ്യാപകന്‍ അന്‍വിന്‍ കെടാമംഗലം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍

 

date