Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 689 ഓളം സ്‌പെഷ്യല്‍ ഓഫീസര്‍മാരെ ആവശ്യമായിട്ടുണ്ട്.

2020-ലെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 689 ഓളം സ്‌പെഷ്യല്‍ ഓഫീസര്‍മാരെ ആവശ്യമായിട്ടുണ്ട്. Special Police Officer ആയി മിലട്ടറി, പാരാ മിലട്ടറി, പോലീസ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും റിട്ടയര്‍ ചെയ്ത് 5 വര്‍ഷം തികയാത്തതും ആരോഗ്യമുള്ളവരുമായ വ്യക്തികളേയും എന്‍.സി.സി. കേഡറ്റുകളേയും ക്ഷണിക്കുന്നു. താത്പര്യമുള്ള വ്യക്തികള്‍ ബന്ധപ്പെട്ട രേഖകളുമായി (ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, റിട്ടയര്‍ ചെയ്തതിന്റെ രേഖകള്‍ മുതലായവ) അവർ താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അപേക്ഷ അടിയന്തിരമായി സമര്‍പ്പിക്കേണ്ടതാണ്.

date