Skip to main content

മലപ്പുറം നഗരസഭയിലെ സംവരണ വാര്‍ഡ് പുനര്‍ നിര്‍ണ്ണയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം നഗരസഭയിലെ ഒരു സംവരണ വാര്‍ഡ് പുനര്‍ നിര്‍ണ്ണയിച്ചു. ആവര്‍ത്തന ക്രമം പാലിച്ച് നറുക്കെടുപ്പ് നിശ്ചയിക്കാനും രണ്ട് തവണ തുടര്‍ച്ചയായി സംവരണം വന്ന വാര്‍ഡുകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കാനുമുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 32 -ാം വാര്‍ഡായ മുതുവത്തുപറമ്പ് നറുക്കെടുപ്പിലൂടെ വനിതാ വാര്‍ഡായി നിശ്ചയിച്ചു. കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഇതോടെ 19 വാര്‍ഡുകള്‍ വനിതകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും ഒരു വാര്‍ഡ് പട്ടികജാതി വനിതയ്ക്കുമെന്ന വിധത്തിലാണ് മലപ്പുറം നഗരസഭയിലെ സംവരണം.

നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ വാര്‍ഡ് നമ്പര്‍, പേര് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.

സംവരണ വിഭാഗം വനിത

രണ്ട് (നൂറേങ്ങല്‍മുക്ക്), നാല് (കള്ളാടിമുക്ക്), എട്ട് (ഗവ. കോളജ്), ഒമ്പത് (മുണ്ടുപറമ്പ്), 10 (കരുവാള), 12 (കാവുങ്ങല്‍), 13 (കാളമ്പാടി), 14 (മണ്ണാര്‍ക്കുണ്ട്), 15 (താമരക്കുഴി), 17 (ചെറാട്ടുകുഴി), 23 (വലിയവരമ്പ്), 27 (പൈത്തിനിപ്പറമ്പ്), 28 (അധികാരത്തൊടി), 29 (കോണോംപാറ), 35 (പട്ടര്‍ക്കടവ്), 37 (പാണക്കാട്), 38 (ഭൂതാനം കോളനി), 40 (പെരുമ്പറമ്പ്), 32 (മുതുവത്തുപറമ്പ്).

സംവരണ വിഭാഗം പട്ടികജാതി

31 കൈനക്കോട്
സംവരണ വിഭാഗം പട്ടികജാതി (വനിത)
ഒന്ന് (പടിഞ്ഞാറേമുക്ക്)

 

date