Post Category
'ഭരണ ഭാഷയുടെ കാലികപ്രസക്തി' ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം
മലയാള ദിനാചരണം-ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ഭരണഭാഷ മലയാളമാക്കുമ്പോഴുള്ള പ്രസക്തി' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം നടത്തുന്നു. മേല്‍ വിഷയം തലക്കെട്ടിട്ട് നല്കി ഒന്നരപുറത്തില്‍ കവിയാത്ത ഉപന്യാസമാണ് തയ്യാറാക്കേണ്ടത്. മത്സരാര്‍ഥികള്‍ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, പേര്, ക്ലാസ്, സ്കൂള്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരണത്തോടെ നവംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം വിവരങ്ങള്‍ prd.pkd@gmail.com ല്‍ നല്‍കണം. മത്സരത്തില്‍ ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്രമേണ 1750, 1250, 1000 എന്നിങ്ങനെ സമ്മാന തുക ലഭിക്കും. വിശദവിവരങ്ങള്‍ 0491 2505329 നമ്പറില്‍ ലഭിക്കും.
date
- Log in to post comments