Skip to main content

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്്റ്റബിള്‍: ഇതര വിഭാഗക്കാരുടെ അപേക്ഷകള്‍ നിരസിച്ചു

 

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്്റ്റബിള്‍ (അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക നിയമനം കാറ്റഗറി നമ്പര്‍ 008/2020, 009/2020) തസ്തികകളുടെ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മുന്‍ഗണനാ വിഭാഗമായ അട്ടപ്പാടി ബ്ലോക്കിലെ പ്രാക്തന ഗോത്രവര്‍ഗ്ഗമായ കുറുമ്പര്‍ വിഭാഗത്തില്‍പ്പെടുന്നവരെ മാത്രം ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതര വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷകള്‍ നിരസിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഇതു സംബന്ധിച്ച വ്യക്തിഗത അറിയിപ്പ്  തപാല്‍ മുഖേന അറിയിച്ചിട്ടുണ്ട ്.  

date