തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
നാമനിര്‍ദ്ദേശപത്രികകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ സ്ഥാനാർഥികൾക്ക് ഇന്ന് (നവംബര്‍ 12) മുതല്‍ സമർപ്പിക്കാം. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും. പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർ ആയിരം രൂപയാണ് കെട്ടി വയ്ക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 2000 രൂപയും ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നവർ 3000 രൂപയും കെട്ടിവെക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗം സ്ഥാനാർത്ഥികൾക്ക് പകുതി ഫീസ് കെട്ടിയാൽ മതിയാകും.
കോവിഡ് സാഹചര്യത്തില്‍ നോമിനേഷന് സമര്‍പ്പിക്കാന്‍ സ്ഥാനാർഥി ഉൾപ്പെടെ മൂന്നു പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. നാമനിര്‍ദ്ദേശ പത്രികകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് അവരുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
- Log in to post comments