കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥികൾക്കുള്ള പൊതുനിർദേശങ്ങൾ
* തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥികളും മറ്റും ഭവനസന്ദർശനം നടത്തുന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം.
* ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി അഞ്ചുപേർ മാത്രം.
* റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ.
* ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കേണ്ടതാണ്.
* പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ.
* പൊതുയോഗങ്ങൾ നടത്തുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.
* തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം.
* വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.
* സ്ഥാനാർഥികൾക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാൾ എന്നിവയോ മറ്റോ നൽകിക്കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.
* ഏതെങ്കിലും സ്ഥാനാർഥി കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻതന്നെ പ്രചാരണ രംഗത്ത് നിന്നും മാറിനിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവ് ആയി ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മാത്രമേ തുടർപ്രവർത്തനം പാടുള്ളൂ.
- Log in to post comments