Skip to main content

നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചു; ആദ്യദിവസം ലഭിച്ചത് നാല് പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. ജില്ലയിൽ ആദ്യദിവസമായ വ്യാഴാഴ്ച നാല് നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. തെക്കുംകര, വാടാനപ്പള്ളി, വലപ്പാട്, വേളൂക്കര എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലാണ് ഓരോ നാമനിർദ്ദേശ പത്രികവീതം ലഭിച്ചത്.
നവംബർ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രിക സമർപ്പിക്കണം. നവംബർ 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസിലാണ് സൂക്ഷ്മ പരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23. തൃശൂർ ജില്ലയിൽ ഡിസംബർ 10 ന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.
 

date