Post Category
ആയുധങ്ങള്‍ ഹാജരാക്കണം
ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശമുള്ളവര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവ തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം ഹാജരാക്കണമെന്നു ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആയുധങ്ങള്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണെന്നുള്ളത് തീരുമാനിക്കാനും പരിശോധിക്കാനുമായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, എഡിഎം എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും ആയുധം പിടിച്ചെടുത്തു് ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കളക്ടര്‍ ദിനേശന്‍ അറിയിച്ചു.
date
- Log in to post comments