Skip to main content

ഡി.റ്റി.പി.സി കടമുറികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയില്‍ ഉളള വിവിധ കെട്ടിടങ്ങള്‍ 11 മാസത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ പുല്ലുപാറയില്‍  രണ്ട് കടമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ഉളള കെട്ടിടം, അരുവിക്കുഴി ടൂറിസം സെന്ററിലുളള അമിനിറ്റി സെന്റര്‍ കെട്ടിടത്തിലെ താഴത്തെ നിലയും  അനുബന്ധിച്ചുളള ഏരിയയും. സീല്‍ ചെയ്ത ക്വട്ടേഷനോടൊപ്പം ഡി.റ്റി.പി.സി സെക്രട്ടറിയുടെ പേരില്‍ ഇടുക്കി ബ്രാഞ്ചില്‍ മാറാവുന്ന 5000/- രൂപയുടെ ഡി.ഡി. ചേര്‍ത്തിരിക്കേണ്ടതാണ്. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 24 ന് 3 വരെ. ക്വട്ടേഷന്‍ തുറക്കുന്ന സമയം 25 ന് രാവിലെ 11.30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04862 232248 വെബ് സൈറ്റ് : www.dtpcidukki.com

date