21 പോലീസ് വാഹനങ്ങള്‍ ലേലം ചെയ്യും
കെ.എ.പി 5 ഇടുക്കി ആംഡ് ബറ്റാലിയന്റെ അധീനതയില്‍ ഉളളതും കാലഹരണപ്പെട്ടതുമായ 21 വാഹനങ്ങള്‍ വിവിധ ദിനങ്ങളിലായി ലേലം. ഇതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.
11 വാഹനങ്ങള്‍ (ഒരു ജീപ്പ്, ഒരു ആംബുലന്‍സ്, നാല് ബസ്, അഞ്ച് ബൈക്ക്) എന്നിവ നവംബര്‍ 16 ന് 11 മണിക്ക് ബറ്റാലിയന് ആസ്ഥാനമായ കുട്ടിക്കാനത്ത് നിയമാനുസൃതമായ കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും.ലേലത്തില്‍ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ലേല ദിവസത്തിന് 4 ദിവസം മുന്‍പായി കിട്ടത്തക്ക വിധം നേരിട്ടോ തപാല്‍ മാര്‍ഗമോ കുട്ടിക്കാനത്തുളള കമന്‍ഡാന്റിന്റെ കാര്യാലയത്തിലേക്ക് അയക്കേണ്ടതും കവറിനു പുറത്ത് മോട്ടോര്‍ വാഹന ലേലത്തിനുളള ദര്‍ഘാസ് 01/2020 എന്നു വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. വകുപ്പ് വക 2002 മോഡല്‍ ടാറ്റ 709 ബസ് നവംബര്‍ 17 രാവിലെ 11 ന് ലേലം ചെയ്യും. നവംബര്‍ 18 ന് നടക്കുന്ന മൂന്നാമത്തെ ലേലത്തില്‍ 9 വാഹനങ്ങള്‍ ഇത് കൂടാതെ ലേലം ചെയ്യും. രണ്ട് കാര്‍, രണ്ട് ജീപ്പ്, അഞ്ച് ബസ് എന്നിവയാണ് ലേലം ചെയ്യുന്നത്. ലേലങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എ.പി ഇടുക്കി ബറ്റാലിയനുമായി ബന്ധപ്പെടുക. ഫോണ്‍ 04869 233072
- Log in to post comments