Post Category
എക്‌സൈസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യും
ഇടുക്കി എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് കണ്ടുകെട്ടിയ എട്ട് ഓട്ടോറിക്ഷകള്‍, ആറ് മോട്ടോര്‍സൈക്കിളുകള്‍, രണ്ടു കാറുകള്‍, ആറ സ്‌കൂട്ടറുകള്‍ എന്നിവ വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 24ന് രാവിലെ 11 ന് ഇടുക്കി എകസൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. വാഹനങ്ങള്‍ പീരുമേട്, തൊടുപുഴ, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ റേഞ്ച് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍, സെപെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി എന്നിവിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222493, 09447178058.
date
- Log in to post comments