Post Category
അഞ്ച് പത്രികകൾ ലഭിച്ചു
നാമനിർദേശപത്രികാസമർപ്പണത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ജില്ലയിൽ ലഭിച്ചത് അഞ്ച് നാമനിർദേശ പത്രികകൾ.
വെള്ളമുണ്ട - 4 , മീനങ്ങാടി -1 എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നാമനിർദേശ പത്രിക സമർപ്പണം നടന്നത്.
ആദ്യദിവസം ജില്ലയിൽ നാമനിർദേശ പത്രികകൾ ഒന്നും ലഭിച്ചിരുന്നില്ല. നവംബർ 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രികകൾ സമർപ്പിക്കാം. നവം. 20ന് റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസിൽ പത്രികകകളുടെ സൂക്ഷ്മപരിശോധന നടക്കും.
date
- Log in to post comments