Skip to main content

ആയുധങ്ങള്‍ ഹാജരാക്കണം

ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ നവംബര്‍ 17 ( ചൊവ്വ ) വൈകിട്ട് അഞ്ചിന് മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഏതെങ്കിലും കാരണത്താല്‍ ആയുധങ്ങള്‍ കൈയില്‍ സൂക്ഷിക്കേണ്ടവര്‍ ഉണ്ടങ്കില്‍ മതിയായ കാരണം കാണിച്ചു കൊണ്ടുള്ള പ്രത്യേക അപേക്ഷ അതത് എസ്.എച്ച്.ഒ മാര്‍ക്ക് നല്‍കണം. നവംബര്‍ 21ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

date