Skip to main content

അനധികൃത സ്‌ഫോടക വസ്തുക്കള്‍: പരിശോധന നടത്തും

 

ജില്ലയില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അനധികൃത സ്‌ഫോടക വസ്തുക്കള്‍, വിദേശ നിര്‍മിത പടക്കങ്ങള്‍ എന്നിവയുടെ ഇറക്കുമതി, സംഭരണം, വിപണനം, അനധികൃത പടക്കവ്യാപാരം എന്നിവ തടയുന്നതിന് താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കും. സംഘത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അനധികൃത വസ്തുക്കള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം ആര്‍.പി സുരേഷ് അറിയിച്ചു.

date