Skip to main content

പോളിടെക്‌നിക്ക് കോളജ് പ്രവേശനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്  എന്നീ ഡിപ്ലോമ കോഴ്‌സിലേക്കുളള പ്രവേശനം നവംബര്‍ 16, 17, 18, 19 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ കോളജില്‍ നടത്തും. നവംബര്‍ 16ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്,  ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയങ്ങളിലേക്കും 17ന് മെക്കാനിക്കല്‍,
സിവില്‍ എഞ്ചിനീയറിങ് വിഷയങ്ങളിലേക്കുമാണ് പ്രവേശനം. പ്രവേശനത്തിന് www.polyadmission.org ല്‍ പ്രസിദ്ധീകരീച്ച മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം കോളജില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ലിപ്പിനു പുറമെ  ടി.സി, സി.സി. മറ്റു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 5,700 രൂപ ഫീസ് സഹിതം പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04933 227253.

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ചവര്‍ ആവശ്യമായ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 16, 18 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പ്രവേശനത്തിന് രക്ഷിതാവുമായി ഹാജരാകണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിനിനസ് മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. ടി.സി, സി.സി, ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എസ്.എല്‍.സി/ഐ.ടി/വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റും ആവശ്യമായ ഫീസും സഹിതം ഹാജരാകണം. മൂന്നാം അലോട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ചവരും മുന്‍പുള്ള അലോട്ട്‌മെന്റുകളില്‍ സെലക്ഷന്‍ ലഭിച്ചിട്ട് രജിസ്റ്റര്‍ ചെയ്തവരും അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അവരുടെ ചാന്‍സ് നഷ്ടപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0483 2750790.
മഞ്ചേരി ഗവ.പോളിടെക്‌നിക് കോളജില്‍ www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം പ്രവേശനം ലഭിച്ചവര്‍ അലോട്ട്‌മെന്റ് സ്ലിപ്പിന് പുറമെ ടി.സി, സി.സി, മറ്റു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത ഫീസും സഹിതം നവംബര്‍ 16, 17, 18 തീയതികളില്‍ ഹാജരാകണം. 1,00,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 6,190 രൂപയും 1,00,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ 3,500 രൂപയും  അഡ്മിഷന്‍ സമയത്ത് അടക്കണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.orgwww.gptcmanjeri.in ല്‍ ലഭിക്കും.

date