ജാലകങ്ങള്‍ക്കപ്പുറം: സമഗ്രശിക്ഷ ഇടുക്കിയും ആലപ്പുഴയും കൈകോര്‍ക്കുന്നു
സമഗ്രശിക്ഷ ഇടുക്കിയിലെ വിവിധ ബിആര്‍സികളെ ആലപ്പുഴ ജില്ലയിലെ വിവിധ ബിആര്‍സികളുമായി ചേര്‍ത്ത് ജാലകങ്ങള്‍ക്കപ്പുറം എന്ന പേരില്‍ സംയോജിത പരിപാടിയ്ക്ക് നവംബര്‍ 14 ശിശുദിനത്തില്‍ തുടക്കം കുറിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞ•ാര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ തുടര്‍ന്നുളള എല്ലാ ബുധനാഴ്ചകളിലും വിവിധ പരിപാടികള്‍ നടത്തും. സന്തോഷത്തിലും പ്രതിസന്ധിഘട്ടത്തിലും കൂടെ നില്ക്കുന്ന സമൂഹമായി കുട്ടികളെ വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടോടുകൂടി നടപ്പാക്കുന്ന പരിപാടിയില്‍ സാമൂഹികവും സാംസ്കാരികവും തൊഴില്‍പരവും ആശയപരവുമായ കൈമാറ്റങ്ങളും കലാപരിപാടികള്‍ നാട്ടറിവുകള്‍ എന്നിവയുടെ പങ്കുവയ്ക്കലുകളും ഉണ്ടാകും. എല്‍.പി, യു.പി, സെക്കന്‍ഡറി/ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 50 വീതം കുട്ടികളെ ഓരോ ബിആര്‍സിയില്‍ നിന്നും ഗൂഗിള്‍ മീറ്റ് വഴി പങ്കെടുപ്പിച്ചുകൊണ്ട് പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ജാലകങ്ങള്‍ക്കപ്പുറം നടപ്പിലാക്കുന്നത്. ഇടുക്കി ജില്ലയിലെ 8 ബ്ലോക്ക് റിസോഴ്സ് സെന്ററുകളെ ആലപ്പുഴ ജില്ലയിലെ വിവിധ ബി.ആര്.സികളുമായി സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടിമാലി-ആലപ്പുഴ, കട്ടപ്പന-അമ്പലപ്പുഴ, നെടുങ്കണ്ടം-മാവേലിക്കര, തൊടുപുഴ -മങ്കൊമ്പ്,അറക്കുളം-തുറവൂര്‍, മൂന്നാര്‍-ഹരിപ്പാട്, പീരുമേട്-ചെങ്ങന്നൂര്‍, കരിമണ്ണൂര്‍-ചേര്‍ത്തല എന്നിങ്ങനെയാണ് ബിആര്‍സികളെ സംയോജിപ്പിച്ചിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 226991
- Log in to post comments