Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെലക്ട് ലിസ്റ്റ് തയ്യാറായി

 

 

കോഴിക്കാട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-2023  കാലയളവിലേക്ക് 38 സെലക്ട് ലിസ്റ്റുകള്‍   തയ്യാറാക്കിയതായി ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  സെപ്തംബര്‍ 30 സീനിയോറിറ്റിവരെയുളളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ നവംബര്‍ 30വരെ നേരിട്ടോ തപാല്‍/ഇമെയില്‍ മുഖേനയോ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്.  നവംബര്‍ 30നു ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. അന്തിമ സെലക്ട് ലിസ്റ്റ് ഡിസംബര്‍ 31  ന് പ്രസിദ്ധീകരിക്കും.  ഇമെയില്‍ : rpeekzkd.emp.lbr@kerala.gov.in   ഫോണ്‍ :0495 2376179)

date