നിരോധനാജ്ഞ കാലാവധി അവസാനിച്ചു ജില്ലയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരും
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ അവസാനിച്ചു. അതേ സമയം കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. നിരോധനാജ്ഞ നവംബര്‍ 15 അര്‍ധരാത്രിയാണ് അവസാനിച്ചത്. ജിംനേഷ്യം, ടര്‍ഫ്, ഇന്‍ഡോര്‍ സ്റ്റേഡിയം, സ്പോര്‍ട്സ് ക്ലബ്, നീന്തല്‍കുളങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാം. കേരള വന ഗവേഷണ കേന്ദ്രത്തിന്റെ നിലമ്പൂര്‍ സബ്സെന്ററിന് കീഴിലുള്ള തേക്ക് മ്യൂസിയവും ബയോ ഡൈവേഴ്സിറ്റി പാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാം. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. അല്ലാത്ത പക്ഷം ലൈസന്‍സ് റദ്ദ് ചെയുന്നതുള്പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. കൃത്യമായ സാമൂഹിക അകലം പാലിച്ച് ഗൗസ്, മാസ്ക് എന്നിവ ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കണം. എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കരുത്.
- Log in to post comments